തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ കയറിയ പ്രവർത്തകർ ബസുകളിൽ പോസ്റ്ററുകൾ പതിപ്പിച്ചു.
ബസുകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ഉൾപ്പെടുത്തി പതിച്ചിരുന്ന പരസ്യങ്ങൾ പ്രതിഷേധക്കാർ നശിപ്പിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ച പോലീസുകാരും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. മന്ത്രിക്കെതിരെ പ്രതിഷേധക്കാർ പതിച്ച പോസ്റ്റർ കീറി കളയാൻ ശ്രമിച്ച പോലീസിനെ പ്രവർത്തകർ തടഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യുടെ നേതൃത്യത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.